2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മാധവിക്കുട്ടിക്ക് സമര്‍പ്പണം..

പ്രണയത്തെ പ്രണയിച്ചോരമ്മ
കുഞ്ഞിനെ പോലെ നിഷ്കളങ്കയായ്
കൃഷ്ണന്‍റെ രാധയെ പോലെ
റോമിയോ ജൂലിയറ്റിനെപ്പോലെ
പ്രണയത്തില്‍ ജീവിച്ചു മരിക്കാന്‍ കൊതിച്ചവള്‍
ഭക്തിസാന്ദ്രമാണ് എന്‍ സ്നേഹത്തിന്‍ ഉറവിടം
സമര്‍പ്പണം ആണ് അതിന്‍റെ പ്രാണവായു
ആര്‍ക്കുവേണമീ സമര്‍പ്പണം
അതിന്‍ തീഷ്ണതയേറ്റു വാങ്ങാന്‍
ആര്‍ക്കും ആകുന്നില്ലല്ലോ .....
ഒളിച്ചോടുക യാണെല്ലാരും ,എന്തിനെന്നറിയാതെ
ഏതിനെന്നറിയാതെ ...
ജീവന്‍റെ ഓരോ സ്പന്ദനവും എനിക്കു സമര്‍പ്പിക്കണം
പ്രാണന്‍റെ ഓരോ പിടിപ്പിലും അത് തിരിച്ചറിയണം
വേണ്ട യാരുമെന്നെ അറിയേണ്ട...സ്വീകരിക്കേണ്ട
എല്ലാമെല്ലാം മെന്നില്‍ നിറഞ്ഞു തന്നെയിരിക്കട്ടെ
എനിക്കായ് യെന്നോതിഎന്നിലേക്ക്‌ വന്ന
ആ രൂപമെന്നിലെന്നും ഉണ്ടാകും..ഓരോ നിശ്വാസത്തിലും
യെന്‍ നൊമ്പരത്തിനു വിളികേള്‍ക്കുന്ന
യെന്നിലെന്നും സ്വന്തനമാകുന്ന
വിശ്വരൂപമെന്നില്‍ തിരിയായ് തെളിയും
കാലം വരെയും യെന്നെയാരും സ്വീകരിക്കേണ്ടതില്ല
നിര്‍മുക്തയായ് ശരണം പ്രാപിക്കും വരെയും
അമ്മേ പറഞ്ഞത് ശരിയാണ്
ഭീരുക്കളാണെല്ലാരും ......

2010, ജനുവരി 4, തിങ്കളാഴ്‌ച

ഇനിയും ഈ തീരത്ത് ....

അസ്തമയ സുര്യനെ നോക്കി നില്‍കുകയായിരുന്നു ഞാന്‍ ...
ആഴക്കടലിന്‍ മുങ്ങി താഴുന്ന ആര്‍ക്കന്റെ വൈഡൂര്യ
കിരണങ്ങള്ലേറ്റ് തിളങ്ങുകയായിരുന്നു വെന്‍ മുഖം
എന്താണ് വദനമിന്നുച്ചുവക്കനെന്നാരഞ്ഞു
ഒരു കുടന്ന പൂക്കളെന്റെ നേരെ നീട്ടി നീ ..
മന്ദസ്മിതം തൂകി നിന്‍ മിഴ്യോരം നോക്കി
നന്ദിയോടെ പൂക്കള്‍ തന്‍ സൌരഭ്യം ഞാന്‍ നുകര്‍ന്നു
ആത്മ സുഗന്ധം പൊഴിക്കുമീ പൂക്കള്‍ വിരിയുന്നത്
യെനികെന്നു ചൊല്ലി ഉദ്യാനം കാണാന്‍ യെന്നെ നീ ക്ഷണിച്ചു
ആഹാ ..!! അപൂര്‍വവും അസുലഭവുമായ പൂക്കള്‍ തന്‍ സമ്മേളനം
മാസ്മരിക സൌരഭ്യം ചൊരിഞ്ഞു നില്‍ക്കുന്നു ...
പരിമളം വഴിയും കാറ്റിന്‍ താഴുകലാസ്വദിക്കെ
അതിനു നിന്‍ നിശ്വാസത്തിന്‍ ചൂടുണ്ടെന്നു ഞാനറിഞ്ഞു ..
വേലിയാല്‍ ചുറ്റപ്പെട്ട നിന്‍ ഉദ്യാനത്തിലെ
പാതി ചാരിയ വാതുക്കല്‍ ഞാന്‍ നിന്നു..
മുട്ടി വിളിക്കനാഞ്ഞ കൈകളെ ശാസിച്ചു
ദളങ്ങള്‍ ഒന്നു തൊട്ടു നോക്കാനാകാതെ
ചുണ്ടോടു ചേര്‍ത്തു മുകരാതെ
പിന്തിരിഞ്ഞു നടക്കനകതെ നിന്നു ഞാന്‍ ...
നിന്‍ ഹൃദയമിടുപ്പിന്‍ താളമെനിക്ക് കേള്‍ക്കാമെങ്കിലും
കാതങ്ങളോളംമകലെയല്ലേ നീ നില്‍പ്പു...
കണ്ണുകള്‍ പരസ്പരം അനുരാഗം കൈമാറവെ
നിനാത്മരാഗം കേട്ടു ഞാന്‍ തരളിതയായ്
സ്നേഹസാഗരം അലയടിക്കും
നിന്‍ കാരുണ്യത്തിന്‍ തീരത്തു
എന്റെയീ ജന്മം തീരുവോളം
നിന്നെയും കാത്തു ഞാനിരിക്കുന്നു ....

2009, സെപ്റ്റംബർ 9, ബുധനാഴ്‌ച


പെരുമഴ നല്‍കിയ പുത്തനുടയാട
ചുറ്റി നില്‍ക്കും പാടങ്ങള്‍
പുലര്‍മഞ്ഞിന്‍ കുളിരില്‍ നിന്നുണരാന്‍
മടിക്കും പൂമൊട്ടുകള്‍
കിളികൊഞ്ഞലുന്നുരും മുളങ്കാടും
ഈണത്തില്‍ തേക്ക്‌ പാട്ടു കേട്ടുണരും
മെന്റെയി ഗ്രാമമെത്ര മനോഹരം ...

തുമ്പയും കറുകയും പൂവാംകുറുന്നിലയും
താലപൊലിയേന്തും നാട്ടുവഴികളില്‍
പൊന്നിന്‍ കമ്പളം വിരിക്കും ഉദയസുര്യന്‍
ഉമ്മറപ്പടികളില്‍ ദീപം വിളികള്‍ ഉയരും തൃസന്ധ്യകളും
കിലുങ്ങും അമ്പലമണികളും,അമ്പലത്തറകളും
കര്‍പ്പൂരഗന്ധമുണരും യിളങ്കാറ്റും
കാച്ചെണ്ണ തേച്ചു കുളിച്ചീറന്‍ മുടിതുമ്പില്‍
തുളസികതിര്‍ ചൂടിവരും മങ്കമാരുമുള്ള
യെന്റെയി ഗ്രാമത്തിനെന്തു സൌന്ദര്യം...

നിറവിന്‍ മനംപോല്‍ മന്ദാരങ്ങളും ,പിച്ചിയും
മുല്ലയും പൂത്തു നില്‍ക്കും തൊടികളും
ശിവമല്ലിയും ,ചെമ്പകവും പൊഴിയും നടവഴികളും
കലപിലകൂട്ടും കുഞ്ഞാറ്റ കുരുവികളും
തുടുക്കും വദനവുമായ്‌ നില്‍ക്കും ചെന്താമാരകളും
ആലസ്യത്തോട്‌ മയങ്ങും ആമ്പലുകളും നിറഞ്ഞ
യെന്റെയി ഗ്രാമത്തിനെന്തു സൌരഭ്യം...

ഒറ്റ വരമ്പത്ത് ചൂളം വിളിച്ചോടി
വരും കുസ്രുതി കുരുന്നുകളും
കാറ്റില്‍ പൊഴിയും മാമ്പഴം പെറുക്കാന്‍
മത്സരം വയ്ക്കും അണ്ണാറക്കണ്ണന്‍മാരും
കുട്ടികുറുംബന്മാരും ,പല്ലില്ലാ മോണകാട്ടി
ചിരിക്കും മുത്തശ്ശിമാരും മുള്ള
യെന്റെയി ഗ്രാമം മെത്ര പുണ്യം ...

കണ്ടുകണ്ടെന്നെരിക്കും ജനങ്ങളെ
കണ്ടിലെന്നു ചൊല്ലുംപോല്‍
സൌന്ദര്യം പൊഴിയുമി പുണ്യഭൂവില്‍
കൈ പിടിച്ചു വന്നു കയറും മാറ്റങ്ങള്‍
മാറും മാറ്റങ്ങള്‍ മാറോട്‌ ചേര്‍ക്കും പുതുവസന്തങള്‍ !
ചോരും നൈമര്‍ല്യവും ,സൌന്ദര്യവും
കണ്ടുള്ളില്‍ നിറയും ആവലുകള്‍ മൂടി
നിര്‍വികാരതയോടെ ഞാനും....



2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മൌനം

മൌനമേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു
നീയെന്നെ പുണരുന്ന ഓരോ നിമിഷങ്ങളിലും
ഞാന്‍ വാചാലയാണ്...
കാഴ്ചയ്ക്കുമപ്പുറം ,വിളിക്കുമപ്പുറം
നീ നിന്നാലും നിന്റെ നനുത്ത സ്പര്‍ശ
മെന്നില്‍ തുകിലായ്‌ തഴുകി ഉറക്കുന്നു
നിന്‍ കരങ്ങളില്‍ ഞാനെത്തുമ്പോള്‍
മാത്രമാണ് എന്നെ ഞാന്‍ തിരിച്ചറിയുന്നത്‌ ...
എന്റെ കാതുകള്‍ നീ പൊത്തി വച്ചു
ഞാനറിയാതെ നീയെന്നില്‍ പാടിട്ടുണ്ട്..
ചുവപ്പും, കറുപ്പും, നീലയും നിറഞ്ഞ നിന്‍
മാനസ വാടിയിന്‍ ചമയ ചെപ്പ് തുറക്കുമ്പോള്‍
ഞാന്‍ ആലോചിക്കാറുണ്ട് ഇന്നെനിക്കു
യേത് വേഷമാണ് ആടേണ്ടതെന്നു..
പരിതാപകരം....!! മീ ജീവിതമെന്നോതി
പരിഹസിക്കും മൌനമേ ....
എനിക്കതില്‍ ദു:ഖമില്ല ,ഞാന്‍ ഏകയാണ്
യെങ്കിലും നിന്‍ നിഴലെന്നില്‍ വീഴ്വതറിയു...
ഇനി നീയെനിക്ക് വേറെ വേഷമോന്നും കരുതേണ്ട ...
ആന്തരിക വേഷങ്ങള്‍ അനേഷിച്ചു യാത്രയാകുകയാണ്,
യാത്രാമൊഴി നല്‍കുക ..

2009, ജൂലൈ 5, ഞായറാഴ്‌ച

സ്മരണാഞ്ജലി

ഇന്ന് ജൂലൈ 5 ,എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ നടന്ന ദിവസം ..., അതില്‍ ഒന്നാണ് ഒന്നിച്ചു പഠിച്ചു ,കളിച്ചു വളര്‍ന്ന എന്റെ കളികൂട്ടുകാരി എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു...ഓര്‍മകളില്‍ ഇന്നും എന്നെ മുട്ടിവിളിക്കുന്ന ആ സ്നേഹിതയ്ക്ക് അവളുടെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് അവള്‍ക്കായി ഈ കവിത സമര്‍പിക്കുന്നു ...


എങ്ങു പോയെന്‍ പ്രിയ തോഴി ,ആരോടും
പറയാതെ ഒരുവാക്കും മിണ്ടാതെ
...?
വിദ്യാലയത്തിലാദ്യനാളുകളാം മപരിചത്തില്‍
വിതുമ്പും ചൊടികളും ,തുളുമ്പും മിഴികളുമായ്
എന്നരുകില്‍ വന്നിരുന്നു നീ...

നിന്‍ മുഖത്തെ മറുകില്‍ തൊട്ട് അതിശയമൂറവെ
ചെറു പുഞ്ചിരി നല്‍കിയിതെന്‍ ഭാഗ്യ മറുകെന്നോതി നീ
എനിക്കെന്താ മറുകില്ലാഞ്ഞതെന്നുന്നമ്മയോട്‌
രാരാഞ്ഞിട്ടു ഉത്തരമേതും ചൊല്ലാതെ പോകവെ
നിന്നെ കുറിച്ചോര്‍ത്തു ഞാനിരുന്നു ....


നീയെന്‍ സഹചാരിയായ് വര്‍ഷങ്ങളോളം
ഒന്നിച്ചു കളിച്ചും ചിരിച്ചും തല്ലു
കൂടിയും ,ഭക്ഷണം പങ്കുവച്ചും
സൌഹൃതത്തിന്‍ വസന്ത നാളുകള്‍ ...


എനിക്കായ്‌ കരുതും കാട്ടുനെല്ലിക്ക തന്‍
മധുരവും ,ഞാവല്‍ പഴത്താല്‍ നാവുകള്‍ നീലിപ്പിച്ചതും
കാറ്റില്‍ പൊഴിയും മാങ്ങകള്‍ പെറുക്കാന്‍ ഓടുന്നതും
പുളി മരകൊമ്പിലെ ഊഞ്ഞാലാട്ടങ്ങളും
പാട വരന്ബത്തെ മീന്‍പിടിക്കലും
എത്ര സുന്ദര നിമിഷങ്ങളായിരുന്നു...


മാറിവരും കാലങ്ങള്‍ക്കു കൂട്ടായ്
വളരും തോറും തളിര്കും സൌ ഹൃതമായ്‌ ..
സുമഗലി യായ് യാത്ര ചൊല്ലവേ
നിറഞ്ഞു വെന്‍ മനവും,കണ്ണും ...


കുഞ്ഞിളം കാലിനായ്‌ നീ നോറ്റ വൃതങ്ങളും
മൌനമായ്‌ നീ നിന്നില്‍ എരിഞ്ഞു തീരവേ
നിന്നു ഞാനരുകില്‍ നിശബ്ദയായ്‌ ..


ഒരു കീറ വെള്ളത്തുണി പുതപ്പിച്ചു കിടത്തവെ
നിന്നില്‍ ചുണ്ടില്‍ പുഞ്ചിരി ഉറഞ്ഞിരുന്നോ..!!
പിന്നിട്ട കാലങ്ങളൊക്കെയും നീ മറക്കു
യാത്ര തുടങ്ങിക്കൊല്‍ എന്‍ സഖി ,നിനക്കായ്
ഇതാ പടിവാതില്‍ തുറന്നിരിക്കുന്നു ....


നീയിന്നൊരു ഭൂത കാലം ആണ് ,നിന്‍
ഓര്‍മ്മകള്‍ മാത്രം എന്നില്‍ ഇന്നും
എനിക്കായ്‌ ഒരിടം നിന്നരുകില്‍ കരുതുക
നിന്നെയൊന്നു കാണാന്‍ കൊതിയായ്‌ ...




2009, മേയ് 31, ഞായറാഴ്‌ച

ഈ മഴ കാലത്തു....


എടവവും വന്നു എടവപ്പാതിയും വന്നു
ഭൂതലം കുളിര്‍ത്തു ,പാടങ്ങള്‍ തളിര്‍ത്തു
നദികള്‍ നിറഞ്ഞു ,കുളവും നിറഞ്ഞു
കുളിര്‍ത്തുവെന്‍ മനം ,പെയിതിറങ്ങിയ
മഴപോലെ ,നീന്തി തുടിച്ചു ഉള്ളിലെ
മത്സ്യ കന്യകമാര്‍ നിറച്ച മധു ചഷകം
തട്ടി തെറിപ്പിച്ചു കൊണ്ട് ...
ശ്രുതി മീട്ടി യെന്‍ ധമനികള്‍ ഒഴുകി
താളലയത്തോടെ,പാദസ്വരം
കിലുക്കിയെന്‍ പാദങ്ങള്‍ ചുവടു വച്ചു
സ്വര്‍ഗ നര്‍ത്തകിയായ്‌ ദേവവര്‍ഷത്തെ
വരവേറ്റു ,കുളിച്ചോരുങ്ങിയ പ്രകൃതിക്കു കൂട്ടായ്‌...
നീലോല്‍പലം പൂവിട്ടുവെന്‍
മാനസതടാകം നിറഞ്ഞു നില്‍ക്കെ
നീരാട്ടിനുനിറങ്ങി അര്‍ക്കനും,കുട പിടിച്ചു
കാര്‍മേഘ കൂട്ടങ്ങള്‍ ,വെഞ്ചാമരം വീശി കാറ്റും
സാന്ദ്രമായ് മഴത്തുള്ളികള്‍ ഒഴുകും നേരം
കളിവഞ്ചി തീര്‍ത്തു ഞാന്‍ ,
പൂക്കള്‍ നിറച്ചു ,നിറങ്ങള്‍ തൂകി

ഓളങ്ങള്‍ വകഞ്ഞു
മെല്ലെ ദൂരേക്ക് പോകും
കളിവഞ്ചിക്കു കൂട്ടായ്‌ യിരു കണ്ണുകളും
നീട്ടവേ ..മുങ്ങിയെന്‍ തോണി
നീര്‍ നിറഞ്ഞു വെന്‍ കണ്ണിലും....

നിയോഗം തേടി ...

എന്താണ് എന്റെ നിയോഗം
നിരര്‍ത്ഥയായ് തേടുകയാന്നിന്നും
എനിക്കായ്‌ യെന്‍ മുന്നില്‍ വന്നു
നില്‍ക്കും രൂപങ്ങളിലോ ...
അതോ അതിനുമപ്പുറമോ...?
സ്നേഹിച്ച്ച്ചവര്‍ ഓരോന്നായ്‌
എങ്ങോ പോയ്‌ മറഞ്ഞു
മരണത്തിന്‍ ഗന്ധമാണ് എന്റെ സ്നേഹത്തിനു
കത്തികരിയുന്ന മാംസത്തിന്റെ ഗന്ധം ....
കാണാകയങ്ങളില്‍ വീര്‍ത്തു കെട്ടി കിടക്കുന്നു
എന്നെ കാത്തു നില്ക്കും നിയോഗങ്ങളിനി‌യും
ഓര്‍മ്മകള്‍ സ്നാനം കഴിഞ്ഞു യെന്നുമെന്റെ
മുന്നില്‍ വന്നു നില്‍ക്കുന്നു ,പ്രതിഷ തന്‍
പച്ചത്തുരത്തു തേടിയുള്ള യാത്രകള്‍ക്ക് കൂട്ടായ്‌..
ആത്മഭാണ്ഡങ്ങളും, ബന്ധുകങ്ങളും കുഴഞ്ഞ
ചതുപ്പ് നിലങ്ങള്‍ നിറഞ്ഞ ഇടനാഴിയിലൂടെ
ഏകാകിനിയായ് മായിച്ചാലും
മായാത്ത ഓര്‍മതന്‍ ചുവടും പേറി
നട്ക്കുമോരോച്ചുവടിലും വാര്‍ന്നോഴുകുമെന്‍
രക്തമാര്‍ക്കോ ദാഹം തീര്‍ക്കുന്നു
ചുറ്റും ചുഴിയില്‍ ചുറ്റി തിരിഞ്ഞു
ചുറ്റി തിരിയാന്‍ ഉറച്ച പോലെ
കാലം കഴിഞ്ഞാലും യുഗങ്ങള്‍ പൊഴിഞ്ഞാലും
നിയോഗമേ....നിന്നെയും തേടി ഞാന്‍ അലയുന്നു അശാന്തം ....