2009, ജൂലൈ 5, ഞായറാഴ്‌ച

സ്മരണാഞ്ജലി

ഇന്ന് ജൂലൈ 5 ,എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ നടന്ന ദിവസം ..., അതില്‍ ഒന്നാണ് ഒന്നിച്ചു പഠിച്ചു ,കളിച്ചു വളര്‍ന്ന എന്റെ കളികൂട്ടുകാരി എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു...ഓര്‍മകളില്‍ ഇന്നും എന്നെ മുട്ടിവിളിക്കുന്ന ആ സ്നേഹിതയ്ക്ക് അവളുടെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് അവള്‍ക്കായി ഈ കവിത സമര്‍പിക്കുന്നു ...


എങ്ങു പോയെന്‍ പ്രിയ തോഴി ,ആരോടും
പറയാതെ ഒരുവാക്കും മിണ്ടാതെ
...?
വിദ്യാലയത്തിലാദ്യനാളുകളാം മപരിചത്തില്‍
വിതുമ്പും ചൊടികളും ,തുളുമ്പും മിഴികളുമായ്
എന്നരുകില്‍ വന്നിരുന്നു നീ...

നിന്‍ മുഖത്തെ മറുകില്‍ തൊട്ട് അതിശയമൂറവെ
ചെറു പുഞ്ചിരി നല്‍കിയിതെന്‍ ഭാഗ്യ മറുകെന്നോതി നീ
എനിക്കെന്താ മറുകില്ലാഞ്ഞതെന്നുന്നമ്മയോട്‌
രാരാഞ്ഞിട്ടു ഉത്തരമേതും ചൊല്ലാതെ പോകവെ
നിന്നെ കുറിച്ചോര്‍ത്തു ഞാനിരുന്നു ....


നീയെന്‍ സഹചാരിയായ് വര്‍ഷങ്ങളോളം
ഒന്നിച്ചു കളിച്ചും ചിരിച്ചും തല്ലു
കൂടിയും ,ഭക്ഷണം പങ്കുവച്ചും
സൌഹൃതത്തിന്‍ വസന്ത നാളുകള്‍ ...


എനിക്കായ്‌ കരുതും കാട്ടുനെല്ലിക്ക തന്‍
മധുരവും ,ഞാവല്‍ പഴത്താല്‍ നാവുകള്‍ നീലിപ്പിച്ചതും
കാറ്റില്‍ പൊഴിയും മാങ്ങകള്‍ പെറുക്കാന്‍ ഓടുന്നതും
പുളി മരകൊമ്പിലെ ഊഞ്ഞാലാട്ടങ്ങളും
പാട വരന്ബത്തെ മീന്‍പിടിക്കലും
എത്ര സുന്ദര നിമിഷങ്ങളായിരുന്നു...


മാറിവരും കാലങ്ങള്‍ക്കു കൂട്ടായ്
വളരും തോറും തളിര്കും സൌ ഹൃതമായ്‌ ..
സുമഗലി യായ് യാത്ര ചൊല്ലവേ
നിറഞ്ഞു വെന്‍ മനവും,കണ്ണും ...


കുഞ്ഞിളം കാലിനായ്‌ നീ നോറ്റ വൃതങ്ങളും
മൌനമായ്‌ നീ നിന്നില്‍ എരിഞ്ഞു തീരവേ
നിന്നു ഞാനരുകില്‍ നിശബ്ദയായ്‌ ..


ഒരു കീറ വെള്ളത്തുണി പുതപ്പിച്ചു കിടത്തവെ
നിന്നില്‍ ചുണ്ടില്‍ പുഞ്ചിരി ഉറഞ്ഞിരുന്നോ..!!
പിന്നിട്ട കാലങ്ങളൊക്കെയും നീ മറക്കു
യാത്ര തുടങ്ങിക്കൊല്‍ എന്‍ സഖി ,നിനക്കായ്
ഇതാ പടിവാതില്‍ തുറന്നിരിക്കുന്നു ....


നീയിന്നൊരു ഭൂത കാലം ആണ് ,നിന്‍
ഓര്‍മ്മകള്‍ മാത്രം എന്നില്‍ ഇന്നും
എനിക്കായ്‌ ഒരിടം നിന്നരുകില്‍ കരുതുക
നിന്നെയൊന്നു കാണാന്‍ കൊതിയായ്‌ ...