
ഒരു ജന്മത്തിന്‍ തപനവുമായീ പാല്‍കടല്‍
പോലൊരു ഹിമവന്‍മടിത്തട്ടില്‍ വീണു
കിടക്കെ മനമാത്മ പീഡതന്‍ ശരശയ്യയില്‍
പതിച്ചു ഭൂതകാലത്തേക്കുയൂളിയിടുന്നുവോ ...!!
നിങ്ങള്‍ തന്‍ അനുഗാമിയായെത്തിയപത്നി തന്‍
കാലിടറി വീണൊരൊച്ച കേള്‍ക്കാതെ പിന്തിരി -
ന്ജൊന്നു നോക്കാതെ നീങ്ങും പാണ്ഡവരെ,
കര്‍മ്മ കാണ്ഡത്തിന്‍ നിയോഗങ്ങള്‍ തേടാന്‍നുപേഷിച്ച്ചതോ?
ദുശ്ശാസന നിണധാരയാല്ലൊതിക്കിയകൂന്തലിന്‍
പാശമിതാകെട്ടഴിഞ്ഞു ഹിമബിന്ദു കണംപൊതിയുന്നു
ആഴ്ന്നുയിറങ്ങും ശൈത്യത്തിലും വീശിയടികും ഹിമകാറ്റിലും
ഉലഞ്ഞ അംഗവസ്ത്രവുമായീ എകയായീ ഞാനിതാ....
പാഞ്ചാലനരേശന്‍തന്‍ പുത്റിയായ്പിറന്നതും
പാര്‍ഥന്‍ വേട്ടൊരുകന്യയെ അന്ജായ് പങ്കിടാന്‍
മാതാവോതിയതും പഞ്ചപാണ്ഡവര്‍ തന്‍
പത്നിയായ് ,പാഞ്ചാലിയായ് മാറിയതും...
പാഞ്ചാലികയായ് കരുതിയെന്‍ പതിദേവര്‍
പങ്കുവെച്ചും ,ചതുരംഗക്കളിയില്‍ലടിമയായ്
അപമാനിതയായ് ,സൈരന്ധ്രിയായ്പുന്നരകത്തില്‍
പിറന്നൊരു പതിത ജന്മമായ് മാറിയില്ലേ....
ജന്മമേകാനായ് പുത്രന്മാര്‍ അഞ്ചു പേരെ, കാലം
കവര്‍ന്നു പിണ്ഡം വെയ്ക്കുവാനാരുമില്ലതെ
അഗ്നിയില്‍ കുരുത്തതാണീ ജന്മം
അശ്രു ധാരയില്‍ മുങ്ങില്ലലോരിക്കലും ...!!
പീതവര്‍ണ്ണം പുല്‍കി നില്‍ക്കുമിയാകാശം കാണ്കെ
പീതാംബരധാരിനീയെന്അരുകിലുണ്ടോ...
കര്‍ണ്ണ പിയുഷമായ്കേള്‍ക്കുന്നോരി രാരവം ,
അനന്ത പ്രവാഹത്തിന്‍ മന്ത്ര ധ്വനികളോ....


