2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മൌനം

മൌനമേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു
നീയെന്നെ പുണരുന്ന ഓരോ നിമിഷങ്ങളിലും
ഞാന്‍ വാചാലയാണ്...
കാഴ്ചയ്ക്കുമപ്പുറം ,വിളിക്കുമപ്പുറം
നീ നിന്നാലും നിന്റെ നനുത്ത സ്പര്‍ശ
മെന്നില്‍ തുകിലായ്‌ തഴുകി ഉറക്കുന്നു
നിന്‍ കരങ്ങളില്‍ ഞാനെത്തുമ്പോള്‍
മാത്രമാണ് എന്നെ ഞാന്‍ തിരിച്ചറിയുന്നത്‌ ...
എന്റെ കാതുകള്‍ നീ പൊത്തി വച്ചു
ഞാനറിയാതെ നീയെന്നില്‍ പാടിട്ടുണ്ട്..
ചുവപ്പും, കറുപ്പും, നീലയും നിറഞ്ഞ നിന്‍
മാനസ വാടിയിന്‍ ചമയ ചെപ്പ് തുറക്കുമ്പോള്‍
ഞാന്‍ ആലോചിക്കാറുണ്ട് ഇന്നെനിക്കു
യേത് വേഷമാണ് ആടേണ്ടതെന്നു..
പരിതാപകരം....!! മീ ജീവിതമെന്നോതി
പരിഹസിക്കും മൌനമേ ....
എനിക്കതില്‍ ദു:ഖമില്ല ,ഞാന്‍ ഏകയാണ്
യെങ്കിലും നിന്‍ നിഴലെന്നില്‍ വീഴ്വതറിയു...
ഇനി നീയെനിക്ക് വേറെ വേഷമോന്നും കരുതേണ്ട ...
ആന്തരിക വേഷങ്ങള്‍ അനേഷിച്ചു യാത്രയാകുകയാണ്,
യാത്രാമൊഴി നല്‍കുക ..