2009, മേയ് 31, ഞായറാഴ്‌ച

ഈ മഴ കാലത്തു....


എടവവും വന്നു എടവപ്പാതിയും വന്നു
ഭൂതലം കുളിര്‍ത്തു ,പാടങ്ങള്‍ തളിര്‍ത്തു
നദികള്‍ നിറഞ്ഞു ,കുളവും നിറഞ്ഞു
കുളിര്‍ത്തുവെന്‍ മനം ,പെയിതിറങ്ങിയ
മഴപോലെ ,നീന്തി തുടിച്ചു ഉള്ളിലെ
മത്സ്യ കന്യകമാര്‍ നിറച്ച മധു ചഷകം
തട്ടി തെറിപ്പിച്ചു കൊണ്ട് ...
ശ്രുതി മീട്ടി യെന്‍ ധമനികള്‍ ഒഴുകി
താളലയത്തോടെ,പാദസ്വരം
കിലുക്കിയെന്‍ പാദങ്ങള്‍ ചുവടു വച്ചു
സ്വര്‍ഗ നര്‍ത്തകിയായ്‌ ദേവവര്‍ഷത്തെ
വരവേറ്റു ,കുളിച്ചോരുങ്ങിയ പ്രകൃതിക്കു കൂട്ടായ്‌...
നീലോല്‍പലം പൂവിട്ടുവെന്‍
മാനസതടാകം നിറഞ്ഞു നില്‍ക്കെ
നീരാട്ടിനുനിറങ്ങി അര്‍ക്കനും,കുട പിടിച്ചു
കാര്‍മേഘ കൂട്ടങ്ങള്‍ ,വെഞ്ചാമരം വീശി കാറ്റും
സാന്ദ്രമായ് മഴത്തുള്ളികള്‍ ഒഴുകും നേരം
കളിവഞ്ചി തീര്‍ത്തു ഞാന്‍ ,
പൂക്കള്‍ നിറച്ചു ,നിറങ്ങള്‍ തൂകി

ഓളങ്ങള്‍ വകഞ്ഞു
മെല്ലെ ദൂരേക്ക് പോകും
കളിവഞ്ചിക്കു കൂട്ടായ്‌ യിരു കണ്ണുകളും
നീട്ടവേ ..മുങ്ങിയെന്‍ തോണി
നീര്‍ നിറഞ്ഞു വെന്‍ കണ്ണിലും....

നിയോഗം തേടി ...

എന്താണ് എന്റെ നിയോഗം
നിരര്‍ത്ഥയായ് തേടുകയാന്നിന്നും
എനിക്കായ്‌ യെന്‍ മുന്നില്‍ വന്നു
നില്‍ക്കും രൂപങ്ങളിലോ ...
അതോ അതിനുമപ്പുറമോ...?
സ്നേഹിച്ച്ച്ചവര്‍ ഓരോന്നായ്‌
എങ്ങോ പോയ്‌ മറഞ്ഞു
മരണത്തിന്‍ ഗന്ധമാണ് എന്റെ സ്നേഹത്തിനു
കത്തികരിയുന്ന മാംസത്തിന്റെ ഗന്ധം ....
കാണാകയങ്ങളില്‍ വീര്‍ത്തു കെട്ടി കിടക്കുന്നു
എന്നെ കാത്തു നില്ക്കും നിയോഗങ്ങളിനി‌യും
ഓര്‍മ്മകള്‍ സ്നാനം കഴിഞ്ഞു യെന്നുമെന്റെ
മുന്നില്‍ വന്നു നില്‍ക്കുന്നു ,പ്രതിഷ തന്‍
പച്ചത്തുരത്തു തേടിയുള്ള യാത്രകള്‍ക്ക് കൂട്ടായ്‌..
ആത്മഭാണ്ഡങ്ങളും, ബന്ധുകങ്ങളും കുഴഞ്ഞ
ചതുപ്പ് നിലങ്ങള്‍ നിറഞ്ഞ ഇടനാഴിയിലൂടെ
ഏകാകിനിയായ് മായിച്ചാലും
മായാത്ത ഓര്‍മതന്‍ ചുവടും പേറി
നട്ക്കുമോരോച്ചുവടിലും വാര്‍ന്നോഴുകുമെന്‍
രക്തമാര്‍ക്കോ ദാഹം തീര്‍ക്കുന്നു
ചുറ്റും ചുഴിയില്‍ ചുറ്റി തിരിഞ്ഞു
ചുറ്റി തിരിയാന്‍ ഉറച്ച പോലെ
കാലം കഴിഞ്ഞാലും യുഗങ്ങള്‍ പൊഴിഞ്ഞാലും
നിയോഗമേ....നിന്നെയും തേടി ഞാന്‍ അലയുന്നു അശാന്തം ....

2009, മേയ് 16, ശനിയാഴ്‌ച

നിശാഗന്ധി



എത്ര മനോഹരമായ രാത്രി .
മഴ കഴിഞ്ഞു ,ഈറന്‍ വസ്ത്രം ചുറ്റി നില്‍ക്കും പ്രകൃതി .
രമിച്ചുല്ലസിക്കും മണ്‍ഡൂകത്തിന്‍ ഗാനോപഹാരം.
നിശാഗന്ധി തന്‍ മദിയുണര്ത്തും സുഗന്ധം...
ഇറയത്തു നിന്നു‌ ഇറ്റിറ്റു വീഴും നീര്‍
മഴതുള്ളികള്‍ നൂപുര ധ്വനികളുയര്‍ത്ത്തുന്നു.

കണ്‍ചിമ്മി നോക്കും ശരത്കാല പൂര്‍ണേന്ദുവിന്‍
കണ്ണുപൊത്തിക്കളിക്കും മേഘാനുരാഗമേ....
ഒന്ന് മാറുമോ ...,ഞാനൊന്നു കാണട്ടെ
യെന്‍ പ്രിയന്‍ വരും വഴിത്താര .....
ചിന്നിചിതറും ചീവിടിന്‍ ശബ്ദ വീചികളില്‍
കാത്തിരിപ്പിന്‍ വിരസത മുഴങ്ങുന്നു ..
നിനക്കായി ചൂടിയ പിച്ചകമാല തന്‍
പരിമളം വഴിയുമെന്‍ കൂന്തലില്‍
തഴുകിയ നേരമന്നേരം ...,
അരുകില്‍ വരും നിന്‍ പദനിസ്വനം
കേള്‍ക്കുന്നുവോ ഞാന്‍ ..
ഉള്ളില്‍ തുളുമ്പും അമൃത കണവുമായി
മധുകരനെ കാത്തിരിക്കും മുറ്റത്തെ മുല്ലയെപ്പോല്‍
എന്നില്‍ നിറയും മോഹങ്ങളോക്കെയും
നിന്നില്‍ പകരാനായി തുടിക്കുന്നുവല്ലോ...
കൊഴിയുമോരോ നിമിഷങ്ങളിലും
കാതരയായീ നിന്നെയും കാത്തു ഞാനിരിപ്പു,
ദേവാ ...യെന്‍ പ്രിയനേ ...നീയെവിടെ ...?