2009, സെപ്റ്റംബർ 9, ബുധനാഴ്‌ച


പെരുമഴ നല്‍കിയ പുത്തനുടയാട
ചുറ്റി നില്‍ക്കും പാടങ്ങള്‍
പുലര്‍മഞ്ഞിന്‍ കുളിരില്‍ നിന്നുണരാന്‍
മടിക്കും പൂമൊട്ടുകള്‍
കിളികൊഞ്ഞലുന്നുരും മുളങ്കാടും
ഈണത്തില്‍ തേക്ക്‌ പാട്ടു കേട്ടുണരും
മെന്റെയി ഗ്രാമമെത്ര മനോഹരം ...

തുമ്പയും കറുകയും പൂവാംകുറുന്നിലയും
താലപൊലിയേന്തും നാട്ടുവഴികളില്‍
പൊന്നിന്‍ കമ്പളം വിരിക്കും ഉദയസുര്യന്‍
ഉമ്മറപ്പടികളില്‍ ദീപം വിളികള്‍ ഉയരും തൃസന്ധ്യകളും
കിലുങ്ങും അമ്പലമണികളും,അമ്പലത്തറകളും
കര്‍പ്പൂരഗന്ധമുണരും യിളങ്കാറ്റും
കാച്ചെണ്ണ തേച്ചു കുളിച്ചീറന്‍ മുടിതുമ്പില്‍
തുളസികതിര്‍ ചൂടിവരും മങ്കമാരുമുള്ള
യെന്റെയി ഗ്രാമത്തിനെന്തു സൌന്ദര്യം...

നിറവിന്‍ മനംപോല്‍ മന്ദാരങ്ങളും ,പിച്ചിയും
മുല്ലയും പൂത്തു നില്‍ക്കും തൊടികളും
ശിവമല്ലിയും ,ചെമ്പകവും പൊഴിയും നടവഴികളും
കലപിലകൂട്ടും കുഞ്ഞാറ്റ കുരുവികളും
തുടുക്കും വദനവുമായ്‌ നില്‍ക്കും ചെന്താമാരകളും
ആലസ്യത്തോട്‌ മയങ്ങും ആമ്പലുകളും നിറഞ്ഞ
യെന്റെയി ഗ്രാമത്തിനെന്തു സൌരഭ്യം...

ഒറ്റ വരമ്പത്ത് ചൂളം വിളിച്ചോടി
വരും കുസ്രുതി കുരുന്നുകളും
കാറ്റില്‍ പൊഴിയും മാമ്പഴം പെറുക്കാന്‍
മത്സരം വയ്ക്കും അണ്ണാറക്കണ്ണന്‍മാരും
കുട്ടികുറുംബന്മാരും ,പല്ലില്ലാ മോണകാട്ടി
ചിരിക്കും മുത്തശ്ശിമാരും മുള്ള
യെന്റെയി ഗ്രാമം മെത്ര പുണ്യം ...

കണ്ടുകണ്ടെന്നെരിക്കും ജനങ്ങളെ
കണ്ടിലെന്നു ചൊല്ലുംപോല്‍
സൌന്ദര്യം പൊഴിയുമി പുണ്യഭൂവില്‍
കൈ പിടിച്ചു വന്നു കയറും മാറ്റങ്ങള്‍
മാറും മാറ്റങ്ങള്‍ മാറോട്‌ ചേര്‍ക്കും പുതുവസന്തങള്‍ !
ചോരും നൈമര്‍ല്യവും ,സൌന്ദര്യവും
കണ്ടുള്ളില്‍ നിറയും ആവലുകള്‍ മൂടി
നിര്‍വികാരതയോടെ ഞാനും....



2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മൌനം

മൌനമേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു
നീയെന്നെ പുണരുന്ന ഓരോ നിമിഷങ്ങളിലും
ഞാന്‍ വാചാലയാണ്...
കാഴ്ചയ്ക്കുമപ്പുറം ,വിളിക്കുമപ്പുറം
നീ നിന്നാലും നിന്റെ നനുത്ത സ്പര്‍ശ
മെന്നില്‍ തുകിലായ്‌ തഴുകി ഉറക്കുന്നു
നിന്‍ കരങ്ങളില്‍ ഞാനെത്തുമ്പോള്‍
മാത്രമാണ് എന്നെ ഞാന്‍ തിരിച്ചറിയുന്നത്‌ ...
എന്റെ കാതുകള്‍ നീ പൊത്തി വച്ചു
ഞാനറിയാതെ നീയെന്നില്‍ പാടിട്ടുണ്ട്..
ചുവപ്പും, കറുപ്പും, നീലയും നിറഞ്ഞ നിന്‍
മാനസ വാടിയിന്‍ ചമയ ചെപ്പ് തുറക്കുമ്പോള്‍
ഞാന്‍ ആലോചിക്കാറുണ്ട് ഇന്നെനിക്കു
യേത് വേഷമാണ് ആടേണ്ടതെന്നു..
പരിതാപകരം....!! മീ ജീവിതമെന്നോതി
പരിഹസിക്കും മൌനമേ ....
എനിക്കതില്‍ ദു:ഖമില്ല ,ഞാന്‍ ഏകയാണ്
യെങ്കിലും നിന്‍ നിഴലെന്നില്‍ വീഴ്വതറിയു...
ഇനി നീയെനിക്ക് വേറെ വേഷമോന്നും കരുതേണ്ട ...
ആന്തരിക വേഷങ്ങള്‍ അനേഷിച്ചു യാത്രയാകുകയാണ്,
യാത്രാമൊഴി നല്‍കുക ..

2009, ജൂലൈ 5, ഞായറാഴ്‌ച

സ്മരണാഞ്ജലി

ഇന്ന് ജൂലൈ 5 ,എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ നടന്ന ദിവസം ..., അതില്‍ ഒന്നാണ് ഒന്നിച്ചു പഠിച്ചു ,കളിച്ചു വളര്‍ന്ന എന്റെ കളികൂട്ടുകാരി എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു...ഓര്‍മകളില്‍ ഇന്നും എന്നെ മുട്ടിവിളിക്കുന്ന ആ സ്നേഹിതയ്ക്ക് അവളുടെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് അവള്‍ക്കായി ഈ കവിത സമര്‍പിക്കുന്നു ...


എങ്ങു പോയെന്‍ പ്രിയ തോഴി ,ആരോടും
പറയാതെ ഒരുവാക്കും മിണ്ടാതെ
...?
വിദ്യാലയത്തിലാദ്യനാളുകളാം മപരിചത്തില്‍
വിതുമ്പും ചൊടികളും ,തുളുമ്പും മിഴികളുമായ്
എന്നരുകില്‍ വന്നിരുന്നു നീ...

നിന്‍ മുഖത്തെ മറുകില്‍ തൊട്ട് അതിശയമൂറവെ
ചെറു പുഞ്ചിരി നല്‍കിയിതെന്‍ ഭാഗ്യ മറുകെന്നോതി നീ
എനിക്കെന്താ മറുകില്ലാഞ്ഞതെന്നുന്നമ്മയോട്‌
രാരാഞ്ഞിട്ടു ഉത്തരമേതും ചൊല്ലാതെ പോകവെ
നിന്നെ കുറിച്ചോര്‍ത്തു ഞാനിരുന്നു ....


നീയെന്‍ സഹചാരിയായ് വര്‍ഷങ്ങളോളം
ഒന്നിച്ചു കളിച്ചും ചിരിച്ചും തല്ലു
കൂടിയും ,ഭക്ഷണം പങ്കുവച്ചും
സൌഹൃതത്തിന്‍ വസന്ത നാളുകള്‍ ...


എനിക്കായ്‌ കരുതും കാട്ടുനെല്ലിക്ക തന്‍
മധുരവും ,ഞാവല്‍ പഴത്താല്‍ നാവുകള്‍ നീലിപ്പിച്ചതും
കാറ്റില്‍ പൊഴിയും മാങ്ങകള്‍ പെറുക്കാന്‍ ഓടുന്നതും
പുളി മരകൊമ്പിലെ ഊഞ്ഞാലാട്ടങ്ങളും
പാട വരന്ബത്തെ മീന്‍പിടിക്കലും
എത്ര സുന്ദര നിമിഷങ്ങളായിരുന്നു...


മാറിവരും കാലങ്ങള്‍ക്കു കൂട്ടായ്
വളരും തോറും തളിര്കും സൌ ഹൃതമായ്‌ ..
സുമഗലി യായ് യാത്ര ചൊല്ലവേ
നിറഞ്ഞു വെന്‍ മനവും,കണ്ണും ...


കുഞ്ഞിളം കാലിനായ്‌ നീ നോറ്റ വൃതങ്ങളും
മൌനമായ്‌ നീ നിന്നില്‍ എരിഞ്ഞു തീരവേ
നിന്നു ഞാനരുകില്‍ നിശബ്ദയായ്‌ ..


ഒരു കീറ വെള്ളത്തുണി പുതപ്പിച്ചു കിടത്തവെ
നിന്നില്‍ ചുണ്ടില്‍ പുഞ്ചിരി ഉറഞ്ഞിരുന്നോ..!!
പിന്നിട്ട കാലങ്ങളൊക്കെയും നീ മറക്കു
യാത്ര തുടങ്ങിക്കൊല്‍ എന്‍ സഖി ,നിനക്കായ്
ഇതാ പടിവാതില്‍ തുറന്നിരിക്കുന്നു ....


നീയിന്നൊരു ഭൂത കാലം ആണ് ,നിന്‍
ഓര്‍മ്മകള്‍ മാത്രം എന്നില്‍ ഇന്നും
എനിക്കായ്‌ ഒരിടം നിന്നരുകില്‍ കരുതുക
നിന്നെയൊന്നു കാണാന്‍ കൊതിയായ്‌ ...




2009, മേയ് 31, ഞായറാഴ്‌ച

ഈ മഴ കാലത്തു....


എടവവും വന്നു എടവപ്പാതിയും വന്നു
ഭൂതലം കുളിര്‍ത്തു ,പാടങ്ങള്‍ തളിര്‍ത്തു
നദികള്‍ നിറഞ്ഞു ,കുളവും നിറഞ്ഞു
കുളിര്‍ത്തുവെന്‍ മനം ,പെയിതിറങ്ങിയ
മഴപോലെ ,നീന്തി തുടിച്ചു ഉള്ളിലെ
മത്സ്യ കന്യകമാര്‍ നിറച്ച മധു ചഷകം
തട്ടി തെറിപ്പിച്ചു കൊണ്ട് ...
ശ്രുതി മീട്ടി യെന്‍ ധമനികള്‍ ഒഴുകി
താളലയത്തോടെ,പാദസ്വരം
കിലുക്കിയെന്‍ പാദങ്ങള്‍ ചുവടു വച്ചു
സ്വര്‍ഗ നര്‍ത്തകിയായ്‌ ദേവവര്‍ഷത്തെ
വരവേറ്റു ,കുളിച്ചോരുങ്ങിയ പ്രകൃതിക്കു കൂട്ടായ്‌...
നീലോല്‍പലം പൂവിട്ടുവെന്‍
മാനസതടാകം നിറഞ്ഞു നില്‍ക്കെ
നീരാട്ടിനുനിറങ്ങി അര്‍ക്കനും,കുട പിടിച്ചു
കാര്‍മേഘ കൂട്ടങ്ങള്‍ ,വെഞ്ചാമരം വീശി കാറ്റും
സാന്ദ്രമായ് മഴത്തുള്ളികള്‍ ഒഴുകും നേരം
കളിവഞ്ചി തീര്‍ത്തു ഞാന്‍ ,
പൂക്കള്‍ നിറച്ചു ,നിറങ്ങള്‍ തൂകി

ഓളങ്ങള്‍ വകഞ്ഞു
മെല്ലെ ദൂരേക്ക് പോകും
കളിവഞ്ചിക്കു കൂട്ടായ്‌ യിരു കണ്ണുകളും
നീട്ടവേ ..മുങ്ങിയെന്‍ തോണി
നീര്‍ നിറഞ്ഞു വെന്‍ കണ്ണിലും....

നിയോഗം തേടി ...

എന്താണ് എന്റെ നിയോഗം
നിരര്‍ത്ഥയായ് തേടുകയാന്നിന്നും
എനിക്കായ്‌ യെന്‍ മുന്നില്‍ വന്നു
നില്‍ക്കും രൂപങ്ങളിലോ ...
അതോ അതിനുമപ്പുറമോ...?
സ്നേഹിച്ച്ച്ചവര്‍ ഓരോന്നായ്‌
എങ്ങോ പോയ്‌ മറഞ്ഞു
മരണത്തിന്‍ ഗന്ധമാണ് എന്റെ സ്നേഹത്തിനു
കത്തികരിയുന്ന മാംസത്തിന്റെ ഗന്ധം ....
കാണാകയങ്ങളില്‍ വീര്‍ത്തു കെട്ടി കിടക്കുന്നു
എന്നെ കാത്തു നില്ക്കും നിയോഗങ്ങളിനി‌യും
ഓര്‍മ്മകള്‍ സ്നാനം കഴിഞ്ഞു യെന്നുമെന്റെ
മുന്നില്‍ വന്നു നില്‍ക്കുന്നു ,പ്രതിഷ തന്‍
പച്ചത്തുരത്തു തേടിയുള്ള യാത്രകള്‍ക്ക് കൂട്ടായ്‌..
ആത്മഭാണ്ഡങ്ങളും, ബന്ധുകങ്ങളും കുഴഞ്ഞ
ചതുപ്പ് നിലങ്ങള്‍ നിറഞ്ഞ ഇടനാഴിയിലൂടെ
ഏകാകിനിയായ് മായിച്ചാലും
മായാത്ത ഓര്‍മതന്‍ ചുവടും പേറി
നട്ക്കുമോരോച്ചുവടിലും വാര്‍ന്നോഴുകുമെന്‍
രക്തമാര്‍ക്കോ ദാഹം തീര്‍ക്കുന്നു
ചുറ്റും ചുഴിയില്‍ ചുറ്റി തിരിഞ്ഞു
ചുറ്റി തിരിയാന്‍ ഉറച്ച പോലെ
കാലം കഴിഞ്ഞാലും യുഗങ്ങള്‍ പൊഴിഞ്ഞാലും
നിയോഗമേ....നിന്നെയും തേടി ഞാന്‍ അലയുന്നു അശാന്തം ....

2009, മേയ് 16, ശനിയാഴ്‌ച

നിശാഗന്ധി



എത്ര മനോഹരമായ രാത്രി .
മഴ കഴിഞ്ഞു ,ഈറന്‍ വസ്ത്രം ചുറ്റി നില്‍ക്കും പ്രകൃതി .
രമിച്ചുല്ലസിക്കും മണ്‍ഡൂകത്തിന്‍ ഗാനോപഹാരം.
നിശാഗന്ധി തന്‍ മദിയുണര്ത്തും സുഗന്ധം...
ഇറയത്തു നിന്നു‌ ഇറ്റിറ്റു വീഴും നീര്‍
മഴതുള്ളികള്‍ നൂപുര ധ്വനികളുയര്‍ത്ത്തുന്നു.

കണ്‍ചിമ്മി നോക്കും ശരത്കാല പൂര്‍ണേന്ദുവിന്‍
കണ്ണുപൊത്തിക്കളിക്കും മേഘാനുരാഗമേ....
ഒന്ന് മാറുമോ ...,ഞാനൊന്നു കാണട്ടെ
യെന്‍ പ്രിയന്‍ വരും വഴിത്താര .....
ചിന്നിചിതറും ചീവിടിന്‍ ശബ്ദ വീചികളില്‍
കാത്തിരിപ്പിന്‍ വിരസത മുഴങ്ങുന്നു ..
നിനക്കായി ചൂടിയ പിച്ചകമാല തന്‍
പരിമളം വഴിയുമെന്‍ കൂന്തലില്‍
തഴുകിയ നേരമന്നേരം ...,
അരുകില്‍ വരും നിന്‍ പദനിസ്വനം
കേള്‍ക്കുന്നുവോ ഞാന്‍ ..
ഉള്ളില്‍ തുളുമ്പും അമൃത കണവുമായി
മധുകരനെ കാത്തിരിക്കും മുറ്റത്തെ മുല്ലയെപ്പോല്‍
എന്നില്‍ നിറയും മോഹങ്ങളോക്കെയും
നിന്നില്‍ പകരാനായി തുടിക്കുന്നുവല്ലോ...
കൊഴിയുമോരോ നിമിഷങ്ങളിലും
കാതരയായീ നിന്നെയും കാത്തു ഞാനിരിപ്പു,
ദേവാ ...യെന്‍ പ്രിയനേ ...നീയെവിടെ ...?

2009, ഏപ്രിൽ 15, ബുധനാഴ്‌ച

എന്തിനെന്നറിയാതെ ....



മടുക്കുന്നു മനം
എന്തിനോ, ഏതിനൊ യെന്നില്ലാതെ
ഭൂതകാലതേയ്ക്ക് ഓടാന്‍ കൊതിക്കുന്നു മനം

അവിടമാണ് സുരഷിതം
ഏകാന്തതയുടെ സുഖമുള്ള തഴുകല്‍..
ഒറ്റപെടലിന്റെ തേങ്ങലുകളില്ല ,
ഓര്‍ക്കുവാന്‍ ഒന്നുമില്ല ,നേടാനും
ചിന്തയ ചിന്തകള്‍ പാദങ്ങളില്‍

തറയ്ക്കും കാരമുള്ളുകള്‍ പോലെ
തിക്കും ,തിര്‍ക്കുമില്ലതെ
കൂട്ടും,കൂട്ടുകാരുമില്ലതെ
പുല്ലും ,കല്ലും, കരിയിലകളും
വീണുകിടക്കും വഴിയോരത്തിലൂടെ
എന്തോ തേടാനെന്നപോലെ നടക്കാം ..

പായല്‍ നിറഞ്ഞ കുളക്കടവിന്‍
വക്കത്തു പാഴ്കിനാവിനു കൂട്ടായിരികാം
കാട്ടുചേമ്പിന്‍ തണ്ടുടൊടിച്ചും

പാട്ടു മൂളും കൊതുകുകള്ക് രക്തദാനം ചെയ്തും
അതിഥി യരാനെന്നുയെത്തി നോക്കും
നീര്‍ തവളകള്കായീ കല്ലുകള്‍ പൊറുക്കാം
കുളിരുള്ള പുലര്‍ക്കാലങ്ങളില്‍
പുറത്തിറങ്ങി താരാപഥം നോക്കാം
ആര്‍ത്തിരമ്പും മഴക്കാലത്തു
കൂടില്ലാത്ത കിളിയെ പോലെ
ഒട്ടിയ ചിറകുമായി നനഞ്ഞിരിക്കാം
ഓര്‍മതന്‍ പുസ്തകത്താളില്‍
യിനിയൊന്നും കോറിയിടനില്ല

കഥകളും ,കവിതകളുമൊന്നുമില്ല

താഴുന്നു പോകട്ടെ ഭൂതകാലതേയിക്ക്

യിനിയൊരു കാലം കാണാനാകാതെ ....

2009, ഏപ്രിൽ 5, ഞായറാഴ്‌ച

നിനക്കായ് ഒരു പാരിജാതഹാരം

കൈയെത്തും ദൂരത്താണ് നീ എങ്കിലും
ജന്മത്തിന്‍ അപ്പുരമല്ലോ നീ നില്പ്പു
ചമയങ്ങള്‍ അണിഞ്ഞുവെന്‍ മനം
വേണുധാരീ നിന്നെ വരവേല്‍കാനായീ...

പാല്‍ നിറമോഴുകും നിലാവിന്‍ രാവിലും
കുളിര്‍മഞ്ഞു മൂടും പുലര്‍ക്കാലത്തും
ഗൂഡ മന്ദസ്മിതമൊളിക്കും നിന്‍ മുഖകാന്തി
സൂര്യതേജസ്സായെന്‍ മുന്നില്‍ നിറയുന്നു...

കരളില്‍ നിറയും വികാരമേതോ ..
പ്രണയത്തിന്‍ അനുഭൂതിയോ ...
ഭക്തി തന്‍ മന്ത്രങ്ങളോ ...
ജന്മങ്ങള്‍ താണ്ടി ഞാന്‍ വരുമ്പോഴോക്കെയും
നീയൊരു മരീചികയായ് യെന്‍ മുന്നില്‍ലെന്നും
പ്രഹേളിക കാട്ടുന്നതെന്തിനോ ...?
നിഴലായ് ഞാന്‍ നിന്നില്‍
അലിഞ്ഞിടും
മെന്‍
ജീവസ്പന്ദനമെന്തെ തിരിച്ചറിയുന്നില്ല ...

സ്വര്‍ഗീയദേവവര്‍ഷം പോല്‍
എന്നില്‍ പൊഴിയും അനുരാഗമേ..
പാരിജാതം കോര്‍ത്ത ഹാരമിതാ ..
ഞാനോന്നണിയിക്കട്ടെ നിന്‍ കണ്ട്ടമിതില്‍
ആത്മസഖിയാമെനിക്കൊരുമാത്രയെങ്കി
ലും
നിന്‍ ഗളം പുല്കാനാകുമല്ലോ ....!!

2009, മാർച്ച് 31, ചൊവ്വാഴ്ച

കര്‍മ കാണ്ഡങ്ങള്‍


ഒരു ജന്മത്തിന്‍ തപനവുമായീ പാല്‍കടല്‍
പോലൊരു ഹിമവന്‍മടിത്തട്ടില്‍ വീണു
കിടക്കെ മനമാത്മ പീഡതന്‍ ശരശയ്യയില്‍
പതിച്ചു ഭൂതകാലത്തേക്കുയൂളിയിടുന്നുവോ ...!!

നിങ്ങള്‍ തന്‍ അനുഗാമിയായെത്തിയപത്നി തന്‍
കാലിടറി വീണൊരൊച്ച കേള്‍ക്കാതെ പിന്തിരി -
ന്ജൊന്നു നോക്കാതെ നീങ്ങും പാണ്ഡവരെ,
കര്‍മ്മ കാണ്ഡത്തിന്‍ നിയോഗങ്ങള്‍ തേടാന്‍നുപേഷിച്ച്ചതോ?

ദുശ്ശാസന നിണധാരയാല്ലൊതിക്കിയകൂന്തലിന്‍
പാശമിതാകെട്ടഴിഞ്ഞു ഹിമബിന്ദു കണംപൊതിയുന്നു
ആഴ്ന്നുയിറങ്ങും
ശൈത്യത്തിലും വീശിയടികും ഹിമകാറ്റിലും
ഉലഞ്ഞ അംഗവസ്ത്രവുമായീ എകയായീ ഞാനിതാ....

പാഞ്ചാലനരേശന്‍തന്‍ പുത്റിയായ്പിറന്നതും
പാര്‍ഥന്‍ വേട്ടൊരുകന്യയെ
അന്ജായ്‌ പങ്കിടാന്‍
മാതാവോതിയതും പഞ്ചപാണ്ഡവര്‍ തന്‍
പത്നിയായ് ,പാഞ്ചാലിയായ് മാറിയതും...

പാഞ്ചാലികയായ് കരുതിയെന്‍ പതിദേവര്‍
പങ്കുവെച്ചും ,ചതുരംഗക്കളിയില്‍ലടിമയായ്
അപമാനിതയായ്‌ ,സൈരന്ധ്രിയായ്പുന്നരകത്തില്‍
പിറന്നൊരു പതിത
ജന്മമായ്‌ മാറിയില്ലേ....

ജന്മമേകാനായ്‌ പുത്രന്മാര്‍ അഞ്ചു പേരെ, കാലം
കവര്‍ന്നു പിണ്ഡം വെയ്ക്കുവാനാരുമില്ലതെ
അഗ്നിയില്‍ കുരുത്തതാണീ ജന്മം
അശ്രു ധാരയില്‍ മുങ്ങില്ലലോരിക്കലും ...!!

പീതവര്‍ണ്ണം പുല്‍കി നില്‍ക്കുമിയാകാശം കാണ്കെ
പീതാംബരധാരിനീയെന്‍
അരുകിലുണ്ടോ...
കര്‍ണ്ണ പിയുഷമായ്കേള്‍ക്കുന്നോരി രാരവം ,
അനന്ത പ്രവാഹത്തിന്‍ മന്ത്ര ധ്വനികളോ....

2009, മാർച്ച് 18, ബുധനാഴ്‌ച

മയിലാട്ടം


സുന്ദര സുരഭില പൊന്‍ പുലരിയില്‍
മഴവില്ലിന്‍ പൊന്കുടചൂടി കാറ്മേഘ
തേരില്‍ലേറീ വന്നതെതി പുതു മഴ
മന്ദമാരുതന്‍ തലോടല്‍ ലേറ്റ്മന്ദഹസികുമെന്‍
നനുരാഗം പീലി നിവര്‍ത്തിയാടുന്നു
യെന്‍ പ്രിയതമെ യെങ്ങാണ് നീ ,
നീയെന്‍ അരുകിലെങ്ങില്‍ നീര്‍മഴതുള്ളികള്‍
പുഷ്പ വിര്ഷട്ടികള്‍ലലോ...

മന്ദം
മന്ദം ചാരത്തു അണയൂ
മന്ദാകിനി തന്‍ താമരഹാരം നല്‍കാം
മണിമണ്ഡപമൊരിക്കി പ്രകൃതി
മദികുംസുഗന്തം ചുരത്തി ധരണി
വനലത പുല്‍കും മധുകര പ്രിയനെ പോല്‍
ഞാന്‍ നില്പ്പു മേഘനാദം മുഴങും
നേരം നീയെന്‍ മാറോടന്യൂ ...

മധുരധാരയൂറും നിന്‍ വദനമെന്നെ
മധുകര പ്രിയനാകാന്‍ ക്ക്ഷനികുന്നുവോ
സപ്ത വര്ണചിറകുകള്‍ കുടഞ്ഞുവെന്‍
ശ്രിങ്ങാരംകാണുക നീയെന്‍ അനുരാഗിണി
യായി മാറൂയെന്ന്‍നരുകില്‍ കൊക്കുകള്‍
ചേര്‍ത്തും ചിറകുകളൂരുരുമിയും
പ്രണയ മഴതന്‍
കുളിരിമയില്‍
ആനദലഹരിയില്‍ ലാറാടാം..

2009, മാർച്ച് 9, തിങ്കളാഴ്‌ച

പുനര്‍ ജന്മം



നീലലോഹിതമാം നിന്‍ ശില്പ ചാരുതയില്‍
നയനങലാല്‍ തഴുകി യാരാണെന്നന്നയാരായവെ
നീയെന്‍ പതിയെന്നോതിയത് യാരോ
മാതവോ,തോഴിമാരോ യെന്‍ മന്മോ

അഗ്രാങ്ങുലിലാളനങ്ങള്‍ നല്കി
സുഗന്ധ ചാരിലാരാടിച്ചലങ്ങാര
കുസുമങ്ങള്‍ ചൂടി യെന്നരുകില്‍
കിടത്തി വെഞ്ഞാമരംവീശവെ...

സുന്ദര വേണുഗാനം മെന്കാതോരംമീട്ടി
യെന്നുള്ളംനിര്കുന്നുവോസൌമ്യത യാര്‍ന്ന
നിന്‍ മുഖ കമലം വിറയാര്‍ന്ന വിരല്കലാല്‍ തൊട്ടു
നോകകവെ കണ്ടു ഞാന്‍ മിന്നി മായുംമന്ദസ്മിതം ...

സുകൃതം ചെയ്തോരെന്‍ മുന്‍ ജന്മം
സുകൃതിയായി മാറിയെന്റ്റിജന്മവും
സ്പോണ ത്തില്‍ ലെന്നോളം ഞാന്‍ അറിവു രാധതന്‍
മോഹമല്ലോ മീര യായി പുനര്‍ ജനിപ്പു..!!

കാളിന്തിതീരത്തുവിസ്മിര്‍ത്ത യായെന്റ്ടി
രൂപമോര്കുന്നുവോ....നിന്‍ കുഴല്‍ വിളിക്കായി
കാതോര്‍ത്ത രാധയെ ,മീരയായ്തംബുരു മീട്ടുന്നു
കണ്ണാനിന്‍ സൊരൂപത്തില്‍ നിത്യയാകാന്‍ ...

2009, മാർച്ച് 7, ശനിയാഴ്‌ച

കാലത്തിന്‍ അടിയോഴുകില്‍ വീണുപോയെന്‍ മാനസം
ഏകാന്ത തടവറയികുള്ളില്‍ ലെന്നപോലെ
കൊതികുവനെതുമെയില്ല നല്കുവനുമൊന്നുമില്ല
നിസങ്ങതയും ,നിര്‍വികാരതയും പോതിയു മെന്‍
ചിന്തകളും ഞാനും മാത്രം...

അടഞ്ഞു പോയെന്‍ കാതുകള്‍
തുറക്കാനാവുന്നില്ല യെന്‍ മിഴികള്‍
ഒറ്റയ്ക്ക് കൂനി പിടിച്ചിരുന്നു ചുറ്റും
നടക്കുന്നതെന്തെന്നു അറിയാതെ ...

ഊര്ന്നിറങ്ങും നരഭോജികളാം ചിന്തകള്‍
കൈവിരല്‍ നീട്ടിയെന്നെ മാന്തി കീറുന്നു
നീര്‍കുമിള പോലെയെന്‍ ജീവിതം
യിട്ട് വീഴും രുധിരധാര യനിഞ്ഞ കൈകളാല്‍
കോരിയെടുക്കാന്‍ വ്രഥാ ശരമികുന്നു
ചോരതുടുപ്പര്‍ന്ന ഹൃദയത്തിനായീ ....

2009, മാർച്ച് 4, ബുധനാഴ്‌ച

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
പരിഹാസത്തിന്‍കൂരമ്പ്‌ഏറ്റുഒലികും
രക്തത്താല്‍ സൌയം നനയികും
രക്തസാക്ഷി ,ജീവിച്ചിരിക്കുംരക്തസാക്ഷി ...

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
ഭൂമിയില്‍ വേര്ഉറയികാന്‍കഴിയാത്തവള്‍
നിഷ്കരുണം പുറത്താക്ക പെട്ടവല്‍
പിന്‍വിളി കാതോര്‍ത്തു തറവാട് വിടാനകതെ
ഒരു തുണ്ടു ഭൂമിക്കായീ യാച്ചിക്കുന്നവള്‍...

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
ഇതെന്‍ ഭാഗ്യം എനിക്കായി ജീവന്‍
തെജിക്കാന്‍ യെന്‍ സഹോദാരങ്ങള്‍ ,യെന്‍
അവകാശത്തിനായി ജീവ രക്തം ചൊരിഞ്ഞവര്‍
അവസാന തുള്ളി വരെ എനിക്ക് നല്കി പോരാടുന്നു..

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
ആരോപണ മിന്നു മെനികുബാക്കി
സോദരണ്ങളെ കേല്കുന്നുവോനിങ്ങള്‍
ഞാന്‍ നിന്നൊരു യക്ഷിയാണ് ...നിങ്ങള്‍ തന്‍
ചോരയും , നീരും ഊറ്റിഎടുക്കും യക്ഷി...!!

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
എനികായീ പൊലിഞ്ഞ കൂട
പ്പിരപ്പുകാകയീഞാന്‍ ഏതാ ബാക്കി
തളരില്ല ഞാന്‍ കൂരംബെട്ടാലും ,കുത്തി കീരിയാലും
അനീതി കകായീ പോരാടുമവസന ശ്വസം വരേയുമ്.....


2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഒരു വര്‍ഷ കാലം

ആര്‍ത്തിരമ്പി എത്തി വര്ഷം
തുള്ളികൊരു കുടം എന്നപോലെ
കുളിരാര്‍ന്ന കൈകളാല്‍ തഴുകി യുനര്തുംപോള്‍
നീയെന്‍ മോഹമായി മാറുന്നുവോ
പേമാരിയായി മാറി നീയെനെ പുണരുമ്പോള്‍
ഞാനൊരു കുളിര്‍ കാറ്റായ് അലിഞ്ഞു ചേരും
കത്തി പടരുക യനേന്‍ മാനസം
മിന്നല്‍ പിനരുകാലോ നിന്‍ വിരലുകള്‍
കാടും മേടുംഓടി കയറി
താരിളം ചില്ലകള്‍ തട്ടി പറിച്ചും
ചൂളം വിളിച്ചും ,കൂകി വിളിച്ചും
മണ്ണിന്‍ സുഗന്തവും ,ചൂരും മോതിയെടുതും
കളിച്ചും ചിരിച്ചും ഒഴുകും നമ്മള്‍
കിതച്ചും പുളഞ്ഞും പുഴപോല്‍ മാറി
കടലായി തീരും മുഹൂര്‍ത്ത്തിനയീ

ജന്മ സാബല്യം

ഒടുവില്‍ ഞാനവിടെ എത്തി ചേര്ന്നു
അന്തരത്മാവിന്‍ ഉള്‍വിളി കേട്ട പോല്ലെ,
നിന്‍ കാലൊച്ച തേടിയെന്‍ ജീവിത യാത്രയില്‍
കാലന്ഗലെത്രയോ പോയി മറഞ്ഞു..

ആഹ്ലാദ മെന്നെ ഉന്മത്തയാകുന്നു
മോക്ഷങ്ങള്‍ കാത്തിരിക്കും അഹലയെ പോലെ
യുഗങ്ങള്‍ സാക്ഷിയയെ നിങ്ങളീ കല്‍ പടികള്‍..
തപം നോട്ടു കാത്തിരികുന്നതരയോ
ഇനിയൊരു ശ്രീരാമ സ്പര്ശതിനൊ.

പകച്ചു നോക്കും കണ്ണുകള്‍ യിട യിലൂടെ
മഹാ പ്രവാഹ ത്തിന്‍നടുത്ത് എത്തി
നയനനതകര മായ ദൃ ശ്യം...!!
ശാന്ത ഗംഭീരയായി നീയെന്‍ മുന്നില്‍
ലാസ്യ ഭാവത്തോടെ ചുവടുകള്‍ വച്ചു നീങുന്നു.

ഓര്മതന് തിക്കും തിരക്കും മെന്‍ മനമിതില്‍
നുരയിട്ട്‌ പൊങ്ങി പൊട്ടി ചിതറുന്നു ,
എന്നിലെ എന്നെ അറിയാന്‍ ഉറ്റു നോകുന്നു

എന്ത് തണുപ്പാണ് നിനക്ക്
എന്നിലെ തീ അണയ്‌ികാന്‍ തിടുക്ക മായീ
നിന്‍ മടിത്തട്ട് തേടി വന്നവള്‍ ഞാന്‍
ഉറങ്ങ്ന മെനികീ താരാട്ടു കേടു കൊണ്ട്
ഞാന്‍ ഇതാവരുന്നു നിന്‍
അഗാതതയില്‍ അതിഥി യാകുവാന്‍ ....

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

കാത്തിരിപ്പ്‌


ആരാണ് നീ യെനികെന്നു ഓര്തുപോയി
ഓര്‍മകള്‍ വേദനയായി തുളുംബി നിന്നു
എന്തിനയായ് നിന്നിലെ പ്രണയവും ,സ്നേഹവും,
മനസിന്റെ ഉള്ളില്‍ ഒളിച്ചു വച്ചു..

ജന്മന്ദരംങ്ങളോളം കാത്തിരുന്നു
സുഗന്ധം വിതറി നീ വന്നയാന്‍
പ്രണയ പുഴയില്‍ നീന്തി തുടിക്കാന്‍
നിന്നിലെ പരിമളം ചോര്‍ത്തി യെടുകാന്‍

കാല ദേശങ്ങള്‍ ഇനിയെത്ര താന്ണ്ടണം
ജന്മ ജന്മങ്ങള്‍ ഇനി എത്ര കാക്കണം
നിന്നെ അറിയാന്‍ ,നിന്നില്‍ അലിയാന്‍ ...

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

എന്റെ സൌഹൃതം


ഒരു വര്‍ണ ചിത്രംപോല്‍ മുന്നില്‍ വന്നു
മഴവില്ലിന്‍ മയില്‍‌പീലി വിടര്‍ത്തി നിന്നപോള്‍
കണ്ടു ഞാന്‍ നിന്‍ കണ്‍കളില്‍ കുസൃതിയും, കുറുംബും
തിരിച്ചറിഞ്ഞു നിന്നിലെ നിറവാര്‍ന്ന നന്മയും ..

പുതു മേഘംപോല്‍ സൌമ്യത യാര്‍ന്ന നിന്‍ മുഖം
ഒരു കുളിര്‍കാട്ടല്‍ തഴുകും സുഖം
നിന്‍ വാകിലെ സത്യവും,ഒളിചോട്ടങ്ങളും,
എന്നിലെ കുസൃതിയെ വിളിച്ചുനര്തനയെ

നിന്‍ വിരല്‍ തുംപാല്‍ വിരിയുന്ന ആത്മ തിളക്കാമൂരും
രൂപങ്ങളും ,കാണ കാഴ്ചകള്‍ കാട്ടുംചിത്രങ്ങളും
നിന്നു ഞാന്‍ നോകീ ഹര്‍ഷം തുളുംബുംമിഴികലൂടെ

അഞ്ജാതമാം ഏതോ ലോകത്താണ് നീ എങ്ങിലും
സൌഹൃതതിന്‍ മധുരിമ യെന്തെന്നരിഞ്ഞു ഞാന്‍
നിന്‍ വാകുകളിലൂടെ എന്നെ നടത്തിയതും
എന്‍ വാകുകളിലൂടെ നീ നടന്നതും

അറിവിന്‍ ഇടനാഴിയിലൂടെ മെല്ലെ നടന്നതും
കാതന്ഗലോലമ്നടക്കനുടിനിയംയെന്‍ ചങ്ങാതി
എന്നുമെന്‍ തോഴനായി നീ നില്‍പ്പൂ
നിന്‍ സൌഹൃത കണ്ണാടിയില്‍ എന്നെ തിരിച്ചറിയാന്‍

ഉള്ളിനുള്ളില്‍ നിരഞ്ഞുഴുകും ബന്തമേതോ
ഒരപൂര്‍വ സൌഹൃതതിന്‍ ആത്മ നിര്വിരുതിയോ
കളങ്ങമെട്ടിടാതെ കാത്തിടാം സൌഹൃതതെ
തെളിനീരുപോള്‍ പരിശുദമായി ..

വിശ്വമാം അരങ്ങിലെ തിരശേലകു പിന്നില്‍
അഞ്ജതമാം കരങ്ങളാല്‍ നയീകുന്നു നമ്മള്‍
ഏതോ ജന്മത്തിന്‍ തുടര്കഥ പോലെ.....


2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

മോവ്ന നോബരമ

ഓളങ്ങള്‍ ഓടി ഒളികും പുഴ യോരത്
ഉഷസിന്‍ പുതപ്പു വാരിച്ചുറ്റി
മെല്ലെ നടന്നു ഞാന്‍ ആ ഇട വഴിയിലൂടെ ...
കുളിരാര്‍ന്ന കാറ്റില്‍ പാറി നടക്കുന്ന
കരിയിലകാലോ നിങ്ങള്‍ ,സൊപ്നഗലൊ ?
സൊപ്നം പൊഴിക്കും തളിര്‍ ചിലക്ലഎ
നിങ്ങളില്‍ ഉത്തിര്‍കുന്നത് മര്മാരങ്ങലോ ?
അമര്‍ഷം തുളുംബും നിസോനങലോ ...
തേങ്ങലുകള്‍ ഉള്ളിലോതുകി നിങ്ങളീ
മണ്ണിന്‍ അഗത്യില്‍ ആഴ്നിറങ്ങി
ചുറ്റും പരതി നടകുന്നുതെന്തിണോ
ആരയോ തേടും വെന്ബലുമയെ
എത്ര തേടിയാലും കണ്ടെത്താന്‍ ആവില്ല
ജന്മം മി ജന്മം സ്ഥവരമല്ലോ ....
പോട്ടിചെരിയടെ ബന്ധഗലം വേരുകള്‍
കാലിടറി വീഴും മുന്‍പേ , ചിതലരികും മുന്‍പേ ...

ഒരു ഭൂര്‍ണതിന്‍ പിടപ്പ്

ഒരു വര്‍ണലോകത്തില്‍ ചിറകു വിരിക്കനായ്
ഒരു തുടുപ്പുപോല്‍
ഞാന്‍ നിന്നില്‍ നിറഞ്ഞപ്പോള്‍
അറിഞ്ഞില്ല നീയെന്‍ ഉള്ളം തേങ്ങും വെമ്പലുകള്‍
കേട്ടില്ല നീയെന്‍ നിലവിളികള്‍ ....

തണുപ്പാര്‍ന്ന ഇരുട്ടറയില്‍ കാത്തിരുന്നു
ആര്‍ദ്രമാം നിന്‍ മാറോട് ചേര്‍ന്നിരിക്കാന്‍
മാറില്‍ ച്ചുരത്തുന്നഅമൃതു നുണയാന്‍
നിന്‍ ഹൃത്തിന്‍ താളമേറ്റുരങ്ങാന്‍ ...

അമ്മേ ,അമ്മേയെന്നു വിളിക്കാന്‍

എന്‍ അകതാരം പിടഞ്ഞിരുന്നു
നീയെന്‍ കവിളത്ത് നല്‍കുന്ന മുത്തങ്ങള്‍
ഏറ്റു വാങ്ങാന്‍ , കുഞ്ഞിളം കൈകളാല്‍ തൊട്ടുനോക്കാന്‍ ,
ഒരു നോക്കു കാണാതെ പോയത് എന്തമ്മേ?
കൂരിരുള്‍
ചുവരില്‍ പറ്റി ചേര്‍ന്നു നിന്നു ഞാന്‍
മൌനമായ്‌
നിന്‍ വിളി കാതോര്‍ത്തു
വേദനിക്കുന്നു അമ്മേ മാറ്റാന്‍ പറയു ആ കത്തി
എനിക്കെന്‍
അമ്മയെ കാണണം ,അച്ഛനെ കാണണം
മാറ്റാന്‍ പറയു അമ്മേ ആ കത്തി ...