2009, സെപ്റ്റംബർ 9, ബുധനാഴ്‌ച


പെരുമഴ നല്‍കിയ പുത്തനുടയാട
ചുറ്റി നില്‍ക്കും പാടങ്ങള്‍
പുലര്‍മഞ്ഞിന്‍ കുളിരില്‍ നിന്നുണരാന്‍
മടിക്കും പൂമൊട്ടുകള്‍
കിളികൊഞ്ഞലുന്നുരും മുളങ്കാടും
ഈണത്തില്‍ തേക്ക്‌ പാട്ടു കേട്ടുണരും
മെന്റെയി ഗ്രാമമെത്ര മനോഹരം ...

തുമ്പയും കറുകയും പൂവാംകുറുന്നിലയും
താലപൊലിയേന്തും നാട്ടുവഴികളില്‍
പൊന്നിന്‍ കമ്പളം വിരിക്കും ഉദയസുര്യന്‍
ഉമ്മറപ്പടികളില്‍ ദീപം വിളികള്‍ ഉയരും തൃസന്ധ്യകളും
കിലുങ്ങും അമ്പലമണികളും,അമ്പലത്തറകളും
കര്‍പ്പൂരഗന്ധമുണരും യിളങ്കാറ്റും
കാച്ചെണ്ണ തേച്ചു കുളിച്ചീറന്‍ മുടിതുമ്പില്‍
തുളസികതിര്‍ ചൂടിവരും മങ്കമാരുമുള്ള
യെന്റെയി ഗ്രാമത്തിനെന്തു സൌന്ദര്യം...

നിറവിന്‍ മനംപോല്‍ മന്ദാരങ്ങളും ,പിച്ചിയും
മുല്ലയും പൂത്തു നില്‍ക്കും തൊടികളും
ശിവമല്ലിയും ,ചെമ്പകവും പൊഴിയും നടവഴികളും
കലപിലകൂട്ടും കുഞ്ഞാറ്റ കുരുവികളും
തുടുക്കും വദനവുമായ്‌ നില്‍ക്കും ചെന്താമാരകളും
ആലസ്യത്തോട്‌ മയങ്ങും ആമ്പലുകളും നിറഞ്ഞ
യെന്റെയി ഗ്രാമത്തിനെന്തു സൌരഭ്യം...

ഒറ്റ വരമ്പത്ത് ചൂളം വിളിച്ചോടി
വരും കുസ്രുതി കുരുന്നുകളും
കാറ്റില്‍ പൊഴിയും മാമ്പഴം പെറുക്കാന്‍
മത്സരം വയ്ക്കും അണ്ണാറക്കണ്ണന്‍മാരും
കുട്ടികുറുംബന്മാരും ,പല്ലില്ലാ മോണകാട്ടി
ചിരിക്കും മുത്തശ്ശിമാരും മുള്ള
യെന്റെയി ഗ്രാമം മെത്ര പുണ്യം ...

കണ്ടുകണ്ടെന്നെരിക്കും ജനങ്ങളെ
കണ്ടിലെന്നു ചൊല്ലുംപോല്‍
സൌന്ദര്യം പൊഴിയുമി പുണ്യഭൂവില്‍
കൈ പിടിച്ചു വന്നു കയറും മാറ്റങ്ങള്‍
മാറും മാറ്റങ്ങള്‍ മാറോട്‌ ചേര്‍ക്കും പുതുവസന്തങള്‍ !
ചോരും നൈമര്‍ല്യവും ,സൌന്ദര്യവും
കണ്ടുള്ളില്‍ നിറയും ആവലുകള്‍ മൂടി
നിര്‍വികാരതയോടെ ഞാനും....