2010, ജനുവരി 4, തിങ്കളാഴ്‌ച

ഇനിയും ഈ തീരത്ത് ....

അസ്തമയ സുര്യനെ നോക്കി നില്‍കുകയായിരുന്നു ഞാന്‍ ...
ആഴക്കടലിന്‍ മുങ്ങി താഴുന്ന ആര്‍ക്കന്റെ വൈഡൂര്യ
കിരണങ്ങള്ലേറ്റ് തിളങ്ങുകയായിരുന്നു വെന്‍ മുഖം
എന്താണ് വദനമിന്നുച്ചുവക്കനെന്നാരഞ്ഞു
ഒരു കുടന്ന പൂക്കളെന്റെ നേരെ നീട്ടി നീ ..
മന്ദസ്മിതം തൂകി നിന്‍ മിഴ്യോരം നോക്കി
നന്ദിയോടെ പൂക്കള്‍ തന്‍ സൌരഭ്യം ഞാന്‍ നുകര്‍ന്നു
ആത്മ സുഗന്ധം പൊഴിക്കുമീ പൂക്കള്‍ വിരിയുന്നത്
യെനികെന്നു ചൊല്ലി ഉദ്യാനം കാണാന്‍ യെന്നെ നീ ക്ഷണിച്ചു
ആഹാ ..!! അപൂര്‍വവും അസുലഭവുമായ പൂക്കള്‍ തന്‍ സമ്മേളനം
മാസ്മരിക സൌരഭ്യം ചൊരിഞ്ഞു നില്‍ക്കുന്നു ...
പരിമളം വഴിയും കാറ്റിന്‍ താഴുകലാസ്വദിക്കെ
അതിനു നിന്‍ നിശ്വാസത്തിന്‍ ചൂടുണ്ടെന്നു ഞാനറിഞ്ഞു ..
വേലിയാല്‍ ചുറ്റപ്പെട്ട നിന്‍ ഉദ്യാനത്തിലെ
പാതി ചാരിയ വാതുക്കല്‍ ഞാന്‍ നിന്നു..
മുട്ടി വിളിക്കനാഞ്ഞ കൈകളെ ശാസിച്ചു
ദളങ്ങള്‍ ഒന്നു തൊട്ടു നോക്കാനാകാതെ
ചുണ്ടോടു ചേര്‍ത്തു മുകരാതെ
പിന്തിരിഞ്ഞു നടക്കനകതെ നിന്നു ഞാന്‍ ...
നിന്‍ ഹൃദയമിടുപ്പിന്‍ താളമെനിക്ക് കേള്‍ക്കാമെങ്കിലും
കാതങ്ങളോളംമകലെയല്ലേ നീ നില്‍പ്പു...
കണ്ണുകള്‍ പരസ്പരം അനുരാഗം കൈമാറവെ
നിനാത്മരാഗം കേട്ടു ഞാന്‍ തരളിതയായ്
സ്നേഹസാഗരം അലയടിക്കും
നിന്‍ കാരുണ്യത്തിന്‍ തീരത്തു
എന്റെയീ ജന്മം തീരുവോളം
നിന്നെയും കാത്തു ഞാനിരിക്കുന്നു ....

4 അഭിപ്രായങ്ങൾ:

  1. snehathinte aardra tharalitha bhavangal
    vannu nirayunna kavitha.

    nalla bhavana.
    mikavutta aavishkaranavum.

    abhinandangal.

    മറുപടിഇല്ലാതാക്കൂ
  2. പ്രണയം അനന്തമായ കാത്തിരിപ്പാണ്..എങ്കിലും അതിന്റെ സമയം നാം അറിയുന്നേയില്ല...പ്രിയപ്പെട്ടവന്‍/വള്‍ ക്കു വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്ക് എന്നും പ്രകാശ വേഗതയാണു....

    നല്ല കവിത..കൂടുതല്‍ എഴുതൂ

    മറുപടിഇല്ലാതാക്കൂ
  3. ലളിത സുന്ദരമായ ഒരു നല്ല കവിത

    മറുപടിഇല്ലാതാക്കൂ