2009, ഏപ്രിൽ 5, ഞായറാഴ്‌ച

നിനക്കായ് ഒരു പാരിജാതഹാരം

കൈയെത്തും ദൂരത്താണ് നീ എങ്കിലും
ജന്മത്തിന്‍ അപ്പുരമല്ലോ നീ നില്പ്പു
ചമയങ്ങള്‍ അണിഞ്ഞുവെന്‍ മനം
വേണുധാരീ നിന്നെ വരവേല്‍കാനായീ...

പാല്‍ നിറമോഴുകും നിലാവിന്‍ രാവിലും
കുളിര്‍മഞ്ഞു മൂടും പുലര്‍ക്കാലത്തും
ഗൂഡ മന്ദസ്മിതമൊളിക്കും നിന്‍ മുഖകാന്തി
സൂര്യതേജസ്സായെന്‍ മുന്നില്‍ നിറയുന്നു...

കരളില്‍ നിറയും വികാരമേതോ ..
പ്രണയത്തിന്‍ അനുഭൂതിയോ ...
ഭക്തി തന്‍ മന്ത്രങ്ങളോ ...
ജന്മങ്ങള്‍ താണ്ടി ഞാന്‍ വരുമ്പോഴോക്കെയും
നീയൊരു മരീചികയായ് യെന്‍ മുന്നില്‍ലെന്നും
പ്രഹേളിക കാട്ടുന്നതെന്തിനോ ...?
നിഴലായ് ഞാന്‍ നിന്നില്‍
അലിഞ്ഞിടും
മെന്‍
ജീവസ്പന്ദനമെന്തെ തിരിച്ചറിയുന്നില്ല ...

സ്വര്‍ഗീയദേവവര്‍ഷം പോല്‍
എന്നില്‍ പൊഴിയും അനുരാഗമേ..
പാരിജാതം കോര്‍ത്ത ഹാരമിതാ ..
ഞാനോന്നണിയിക്കട്ടെ നിന്‍ കണ്ട്ടമിതില്‍
ആത്മസഖിയാമെനിക്കൊരുമാത്രയെങ്കി
ലും
നിന്‍ ഗളം പുല്കാനാകുമല്ലോ ....!!

3 അഭിപ്രായങ്ങൾ:

  1. പ്രണയത്തിന്റെ ഉദാത്തമായ ഭാവമാണീ കവിത...
    കാമുകന്റെ സാമീപ്യം തീവ്രമായി ദാഹിക്കുന്ന
    ഒരു പ്രണയിനിയുടെ അന്തസ്സംഘര്‍ഷം
    സമര്‍ഥമായി ഇവിടെ ഒപ്പിയെടുത്തിരിക്കുന്നു.
    പ്രണയം തുളുമ്പുന്ന ഭാഷ . ഒരു വേണുഗാനം പോലെ
    മനസ്സിലേക്ക് പെയ്തിറങ്ങുന്ന സുന്ദരമായ ആഖ്യാനം.
    അഭിനന്ദനങ്ങള്‍!!!

    മറുപടിഇല്ലാതാക്കൂ
  2. kavithakalellam vayichu....ellam nannayirikkunnu......ellam vythyasthamaaya style aanallo..?

    മറുപടിഇല്ലാതാക്കൂ
  3. hey, pls try to get out of the hangovers of emotional mind scape of sugatha kumari...as i feel.. love, loneliness, unrequitted passions have new dimensions in our age..happy writng and bravo!

    മറുപടിഇല്ലാതാക്കൂ