2009, മേയ് 16, ശനിയാഴ്‌ച

നിശാഗന്ധി



എത്ര മനോഹരമായ രാത്രി .
മഴ കഴിഞ്ഞു ,ഈറന്‍ വസ്ത്രം ചുറ്റി നില്‍ക്കും പ്രകൃതി .
രമിച്ചുല്ലസിക്കും മണ്‍ഡൂകത്തിന്‍ ഗാനോപഹാരം.
നിശാഗന്ധി തന്‍ മദിയുണര്ത്തും സുഗന്ധം...
ഇറയത്തു നിന്നു‌ ഇറ്റിറ്റു വീഴും നീര്‍
മഴതുള്ളികള്‍ നൂപുര ധ്വനികളുയര്‍ത്ത്തുന്നു.

കണ്‍ചിമ്മി നോക്കും ശരത്കാല പൂര്‍ണേന്ദുവിന്‍
കണ്ണുപൊത്തിക്കളിക്കും മേഘാനുരാഗമേ....
ഒന്ന് മാറുമോ ...,ഞാനൊന്നു കാണട്ടെ
യെന്‍ പ്രിയന്‍ വരും വഴിത്താര .....
ചിന്നിചിതറും ചീവിടിന്‍ ശബ്ദ വീചികളില്‍
കാത്തിരിപ്പിന്‍ വിരസത മുഴങ്ങുന്നു ..
നിനക്കായി ചൂടിയ പിച്ചകമാല തന്‍
പരിമളം വഴിയുമെന്‍ കൂന്തലില്‍
തഴുകിയ നേരമന്നേരം ...,
അരുകില്‍ വരും നിന്‍ പദനിസ്വനം
കേള്‍ക്കുന്നുവോ ഞാന്‍ ..
ഉള്ളില്‍ തുളുമ്പും അമൃത കണവുമായി
മധുകരനെ കാത്തിരിക്കും മുറ്റത്തെ മുല്ലയെപ്പോല്‍
എന്നില്‍ നിറയും മോഹങ്ങളോക്കെയും
നിന്നില്‍ പകരാനായി തുടിക്കുന്നുവല്ലോ...
കൊഴിയുമോരോ നിമിഷങ്ങളിലും
കാതരയായീ നിന്നെയും കാത്തു ഞാനിരിപ്പു,
ദേവാ ...യെന്‍ പ്രിയനേ ...നീയെവിടെ ...?

4 അഭിപ്രായങ്ങൾ:

  1. പ്രിയന്‍ എത്രയും പെട്ടെന്നു വരട്ടെയെന്നു ഞാന്‍ പ്രാര്‍ഥിക്കാം.പക്ഷെ എപ്പൊഴും ഇങ്ങനെയാകരുതെന്നു പ്രിയനോടു പറയണം.:)

    മറുപടിഇല്ലാതാക്കൂ
  2. ലളിതം..സുന്ദരം..ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. "എന്നില്‍ നിറയും മോഹങ്ങളോക്കെയും
    നിന്നില്‍ പകരാനായി തുടിക്കുന്നുവല്ലോ..."

    നല്ല തുടിപ്പുള്ള വരികള്‍ ...................

    മറുപടിഇല്ലാതാക്കൂ
  4. nisagandhippoovinte ithu pole nalloru padam njaan kandittilla.

    മറുപടിഇല്ലാതാക്കൂ